Mar Koorilose Memmorial Higher Secondary School

Thursday, January 14, 2010

എം കെ എം എച്ച് .എസ്സ്. പിറവം

പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പതിറ്റാണ്ടുകളായി പിറവത്തിന്‍റെയും സമീപപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചുകൊണ്ട് പിറവം വലിയപള്ളിയുടെ ആത്മീയാടിത്തറയില്‍ അധിഷ്ഠിതമായ സുസ്ഥിര വിദ്യാഭ്യാസ സ്ഥാപനമാണ് എം.കെ.എം ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഈ അക്ഷരകളരിയുടെ ആദ്യ രൂപം 1894 ല്‍ കുറുപ്പാശാനും കളരിയും എന്ന പേരില്‍ സ്ഥാപിതമായ ഗുരുകുല വിദ്യാലയമാണ് പിന്നീട് പിറവം വലിയപള്ളി ഈ സ്ഥാപനം ഏറ്റെടുക്കുകയും പരിശുദ്ധ പൗലോസ് മാര്‍ കൂറിലോസ് തിരുമേനിയുടെ ആത്മീയ തണലില്‍ റഗുലര്‍ വിദ്യാലയത്തിന് ആരംഭം കുറിക്കുകയും ചെയ്തു 1919 ല്‍ ഈ വിദ്യാലയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ഈ വിദ്യാലയം ജില്ലാതലം മുതല്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി .കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച സ്ക്കൂള്‍ പിന്നീട് ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു പിറവംഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടേയും അറിവിന്റെ അക്ഷയസ്രോതസ്സില്‍ അദ്വിദീയമായ സ്ഥാനം അലങ്കരിക്കുന്നതിന് പിന്നില്‍ ക്രിയാത്മകമായ മാനേജ്മെന്‍റിനന്റെയും സേവന സന്നദ്ധരായ അദ്ധ്യാപകരുടെയും അര്‍പ്പണ ബോധമുള്ളരക്ഷകര്‍ത്താക്കളുടെയും ലക്ഷ്യബോധമുള്ളകുട്ടികളുടേയും അദ്ധ്വാന ഫലമാണ് ഇന്ന് 2000 ല്‍ പരം കുരുന്നു പ്രതിഭകള്‍ക്ക് അറിവിന്‍റ അക്ഷര വെളിച്ചമായ് പരിലസിക്കുവാന്‍ ഈ സരസ്വതി ക്ഷേത്രത്തിന് സാധിക്കുള്‍ പിന്നിട്ട വഴികളില്‍ വെളിച്ചമായ് തീര്‍ന്ന എല്ലാവര്‍ക്കും സാദരം നന്ദി.....

ഭൗതികസൗകര്യങ്ങള്‍


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.




0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home